നല്ലോരിൽ സുന്ദരിയെ – നിൻ
പ്രിയനെന്തു വിശേഷതയോ
മറ്റുള്ള പ്രിയരിലെന്തു മേൻമ
ആണയിട്ടോതുവാനെന്തു നൻമ
പതിനായിരം മണവാളരിൽ സുന്ദരനാണെൻ പ്രിയൻ
കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
കണ്ടാൽ കൊതി തീരാത്ത സുന്ദര രൂപനേ നീ മതിയേ…
നിൻ ശിരസോ മെച്ചമായുള്ള
തങ്കം കൊണ്ടുള്ളതു താൻ-കുറുനിരകൾ
കാക്കയെപോൽ കറുത്തും
ഭംഗിയിൽ ആകെ ചുരുണ്ടതുമാ;- പതിനാ…
എൻ പ്രിയൻ കണ്ണുകളോ-നല്ല
നീർത്തോടുകൾക്കരികെ-യുള്ള
പ്രാവിൻ കൺകൾ തുല്ല്യമെ-നന്നായ്
പാലിൽ കഴുകിയതും;- പതിനാ…
ഏറ്റം മധുരമുള്ള-വസ്തു
ലജ്ജിച്ചീടും വിധത്തിൽ-തോന്നും
അത്രൽ മാധുര്യത്തിൻ-സാമ്യം
നൽകുന്നു തൻ വദനം;- പതിനാ…
സർവ്വാംഗ സുന്ദരൻ താൻ-എന്റെ
പ്രിയനെന്നോർത്തിടുമ്പോൾ-മറ്റുള്ള
പ്രിയരിലെത പ്രിയൻ-ഇവനത്രെ
എൻപ്രിയനെന്നുമെന്നും;- പതിനാ…
എൻ പ്രിയൻ കവിൾ നല്ല-സുഗന്ധ
സ്യങ്ങളിൻ തടവും-കണ്ടാൽ
മോഹനമേറുന്നതാ-യുള്ള
നറും തൈ വാരവുമെ;- പതിനാ…
താമരപ്പൂക്കൾ സമം എൻപിയൻ
അധരം കണ്ടീടുകിൽ-അവ
സൗരഭ്യമേറുന്നതാം-മൂറിൻ
തെലം പൊഴിച്ചീടുന്നു;- പതിനാ…
ഗോമേദകം പതിച്ച സ്വർണ്ണ
നാളങ്ങൾപോൽ കരങ്ങൾ-മിന്നും
നീലരത്നം പതിച്ച-ദന്ത
നിർമ്മിതം തന്നെയല്ലോ;- പതിനാ…
എൻ പ്രിയൻ തുടകളോ-നല്ല
തങ്കത്തിൻ വെൺകൽതൂൺ പോൽ-ആകെ
രൂപം ലെബാനോനിലെ-ദേവ
താരുപോലുൽകൃഷ്ടമെ;- പതിനാ…
Nalloril sundariyee nin
Priyanenthu viseshathayo
Mattulla priyarill enthu menma
Aaniyaittothuvaan enthu nanma
Pathinaayiram manavaalaril sundaranan ente priyan
Kandaal kothi theeratha priyanepol
Kandaal kothi theeratha sundara roopane nee mathiye
Nin shiraso mechhamaayulla
Thangam kondu ullathu thaan kurunirakal
Kaakkaye pol karuthum
Bhangiyil aake churundathuma
En priyan kannukaloo nalla
Neerthodukalkarike yulla
Praavin kannkal tulliyame nannayi
Paalil kazhugiiyathaam
Ettam madhuramalla vasthu
Lajjicheedum vidhathil thonnum
Athra nal madhuryathin saamyam
Nalkunnu than vadanam
Sarvangga sundaran thaan ente
Priyanenorthidumbol mattulla
Priyariletha priyan ivanathre
En priyanennum